
ലാപ്ടോപ്പ് മടിയില്‍ വച്ച് താലോലിക്കുന്നത് ശ്രദ്ധിച്ചുവേണം. മടിയില്‍ വച്ച് സൗകര്യത്തോടെ ജോലി ചെയ്യാനുള്ള ഒരു ഉപകരണമായി ലാപ്ടോപ്പിന് കാണരുത് എന്നാണ് അമേരിക്കന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലാപ്ടോപ്പ് സ്ഥിരമായി മടിയില്‍ വയ്ക്കുന്നത് നിങ്ങളെ വന്ധ്യരാക്കിയേക്കാം എന്നാണ് ഭീഷണി.
ലാപ്ടോപ്പ് സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് മൂലം അമിതമായി ചൂട് ഉണ്ടാകുന്നത് കമ്പ്യൂട്ടര്‍ ഉപയോക്താവിനെ വന്ധ്യനാക്കിയേക്കാമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ ചൂണ്ടികാട്ടുന്നത്. അമിതമായി ലാപ്ടോപ്പ് ഉപയോഗിക്കുന്നത് ജീവിതചര്യമുണ്ടാക്കുമെന്ന് നേരത്ത തന്നെ വൈദ്യസമൂഹം മുന്നറിയിപ്പ് നല്‍കുന്നത്. ലാപ്ടോപ്പ് ചൂടാകുന്നതും പ്രശ്നമാണെന്നാണ് ഇപ്പോള്‍ അവര്‍ ചൂണ്ടികാട്ടുന്നത്.
ഇരുപത്തിയൊന്നിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഇരുപത്തിയൊമ്പത് പുരുഷന്മാരെ ഒരു മണിക്കൂറോളം നിയന്ത്രിത കാലാവസ്ഥയില്‍ ലാപ്ടോപ്പ് ഉപയോഗിക്കാന്‍ അനുവദിച്ചതിന് ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
കമ്പ്യുട്ടര്‍ എക്സിക്യൂട്ടീവ്കളെ പോലെ വേഷംധരിച്ച പുരുഷന്മാരെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. കുറേ പേര് കമ്പ്യൂട്ടര്‍ മടിയില്‍ വച്ചും മറ്റുള്ളവര്‍ അല്ലാതെയുമാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചത്.
ഒരോ മുന്ന് മിനിറ്റ് ഇടവിട്ട് ഇവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില രേഖപ്പെടുത്തി. ലാപ്ടോപ്പ് മടിയില്‍ വച്ച് ഉപഗിച്ചവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില വന്ധ്യത ഉണ്ടാക്കുന്ന അളവില്‍ ഉയര്‍ന്നതായിരുന്നു.
ലാപ്ടോപ്പുകള് മടിയില്‍ വച്ച് ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യം ഓര്‍മ്മിക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ( കടപ്പാട് എം എസ് എന്‍ ഇന്ത്യ)
4 comments:
I read it some time back. better to keep a pillow under the laptop!
റഫീക്കേ,
ഇതൊരു പുതിയ വിവരമല്ലല്ലോ... സ്ഥിരമായി ബൈക്ക് ഓടിക്കുന്ന ഡയറക്ട്ര് മാര്ക്കറ്റിംഗ്കാരായ പുരുഷന്മാര്ക്ക് വന്ധ്യതയുണ്ടാവുമെന്ന് വളരെ പണ്ടേ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനുകാരണം വൃഷണങ്ങള്‍ ചൂടുപിടിക്കുന്നതായിരുന്നു. മടിയില്‍ വ്യ്ക്കുമ്പോള്‍ ലാപ്ടോപ്പില്‍ നിന്ന് ഏതായാലും ബൈക്കിനേക്കാള്‍ കൂടിയ അളവില്‍ ചൂട് വൃഷണങ്ങളില്‍ തട്ടുമെന്നുറപ്പ്. അപ്പോള്‍ വെറുതെ ഡിറൈവ് ചെയ്തെടുക്കാവുന്ന ഒരനുമാനം. പിന്നെ റഫീക്ക് പ്രമുഖ മലയാള പത്രത്തിന്റെ ബാംഗ്ലൂര്‍ ലേഖകനാണെന്ന് പ്രൊഫൈലില്‍ കണ്ടു. പക്ഷെ വാക്യഘടന പോരല്ലോ... പോരാത്തതിന് പ്രയോഗങ്ങളുടെ ആവര്‍ത്തനം. ജേര്‍ണലിസം ക്ലാസ്സില്‍ നിന്ന് മാത്രമല്ല പഠിക്കേണ്ടത് കേട്ടോ...
കൂട്ടുകാരെ,ബ്ലൊഗ്ഗിങ് തുട്ക്കക്കാരാന്മാത്രമാനു തെറ്റുകല്‍ ചൂന്ദിക്കാനിചു തിരുത്തുക....എ്എസ്എന് മലയാലത്തീല് നിന്നു കൊപ്പി ചെയ്തെദുത്ത ആര്ട്ടിക്കീലാ ഇതു
Post a Comment