Saturday, May 23, 2009

പച്ചപ്പ്‌ മായുന്ന ഉദ്യാനനഗരി

മരങ്ങള്‍ തണല്‍ വിരിച്ച റോഡുകള്‍ ആയിരുന്നു ഒരു കാലത്ത് ബാംഗ്ലൂരിന്റെ മുഖമുദ്ര. വികസനം കടന്നെത്തിയതോടെ ഉദ്യാനനഗരിക്കു ജീവവായു പ്രധാനം ചെയുന്ന തണല്‍ മരങ്ങള്‍ കടപുഴകി വീഴുകയാണ്. മേട്രോയുടെയും റോഡ്‌ വീതികൂട്ടലിന്റെയും ഒക്കെ പേരില്‍ നഗരത്തിലെ സംരക്ഷിത പച്ച തുരുത്തുകളിലെതടക്കം നൂറു കണക്കിന് മരങ്ങള്‍ക്കാന് കോടാലി വീണത്‌. എതിര്‍പ്പുകള്‍ അവഗണിച്ചും ലാല്‍ബാഗിലെത് അടക്കം മരങ്ങള്‍ മുറിക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം.

Wednesday, April 22, 2009

എന്ത് കൊണ്ട് ഹണി മേരിമാര്‍ ഉണ്ടാകുന്നു



ബാംഗളൂരിലെ മലയാളിയെ ആവാസ മേഖലയായ ബാനസവാടിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മലയാളി നവവരന്‍ ഉമേഷ് കൃഷ്ണന്‍റെ കൊലപാതകം. രാമസാമി പാളയയിലെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 2 നു പുലര്‍ച്ചെ അതിക്രമിച്ചു കടന്ന നാലംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ ഉമേഷ് കൊല്ലപ്പെടുകയും ഭാര്യ ഹണി മേരിക്ക്
പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. കവര്‍ച്ച സംഘം ഇന്‍ഫോസിസ് ബി. പി.ഓ വിഭാഗത്തിലെ ജീവനക്കാരനായ ഉമേഷിന്റെ വായില്‍ ടേപ്പ് പതിച്ച ശേഷം കസേരയില്‍ കെട്ടിയിടുകയായിരുന്നുവെന്നാണ് ഭാര്യ പോലീസിന് നല്‍കിയ മൊഴി. പരിസരവാസികള്‍ സംഭവത്തില്‍ അന്നേ ദുരൂഹതകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചിരുന്നു. യാതൊരു ബലപ്രയോഗത്തിന്റെ ലക്ഷണവും വീട്ടില്‍ കാണ്മാനില്ലായിരുന്നു എന്നതായിരുന്നു അതില്‍ പ്രധാനം. അതിരാവിലെ മുതല്‍ ആളുകള്‍ നടക്കാന്‍ ഇറങ്ങുന്ന വഴിയിലൂടെ കൃത്യം നടത്തിയ ശേഷം കൊലയാളികള്‍ക്ക് രക്ഷപെടാനും കഴിയില്ലെന്നുമായിരുന്നു ഇവരുടെ വാദം. സംഭവം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹണി മേരിയേയും നിരീക്ഷനതിലാക്കിയ പോലീസ് സംഘം ഒരു മാസം കഴിയും മുന്‍പെ കൊലപാതക കുറ്റം ചുമത്തി ഹണിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാടു സ്വദേശികളായ ഉമേഷിന്റെയും കൊച്ചി സ്വദേശി ആയ ഹണിയുടെയും കുടുംബാംഗങ്ങള്‍ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ ആണ് താമസം. റെയില്‍വേ കോളനിയില്‍ താമസക്കാരായ ഇരു കുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു. വിവാഹശേഷം ഇരുവരും താമസമാക്കിയ രാമസ്വാമി പാളയയിലെ വീട് തന്നെ 5 മാസത്തിനു ശേഷം ഉമേഷിനു മരണകിടക്കയോരുക്കി. വിവാഹത്തിന് മുന്‍പ് ഹണിക്ക് പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹശേഷവും പ്രണയം തുടര്‍ന്ന ഹണി കാമുകനുമായി ആലോചിച്ച ശേഷമാണു കൊലപാതകത്തിന് പദ്ധതി ഇട്ടതു. ഉമേഷിനെ കൊലപ്പെടുത്തിയ ശേഷം ഇരുവര്‍ക്കും വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. തമിഴ്നാട്ടുകാരനും ഗുജറാത്തില്‍ ജോലിക്കാരനുമായ കാമുകന്റെ കൂട്ടുകാരാണ് കൊലപാതകത്തിന് പിന്നില്‍. സംഭവ ദിവസം വീട്ടിലെത്തിയ ഇവര്‍ക്കായി ഹണി ആണ് വാതില്‍ തുറന്നു കൊടുത്തത്. ഭര്‍ത്താവിനെ കീഴ്പ്പെടുത്തി കെട്ടിയിടാനും ഹണി സഹായിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉമേഷ് മരിച്ചെന്നു ഉറപ്പാക്കിയ ശേഷം ആണ് കൈ കെട്ടിയ നിലയില്‍ ഹണി അയല്‍വീട്ടില്‍ ചെന്ന് വിവരം പറയുന്നത്. ഹണിയുടെ സമ്മതമില്ലാതെ ആണ് ഈ വിവാഹം ഉറപ്പിച്ചതത്രെ. ഒരുപാടു സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്ത്‌ വെച്ച ഒരു ചെറുപ്പക്കാരനെ കാലപുരിക്കയച്ചതിന്റെ ഉത്തരവാദികള്‍ ആരെന്ന ചോദ്യം ഇവിടെ ഉത്തരം കിട്ടാതെ ബാക്കിയാകുന്നു. കൂടെ താമസിക്കുന്ന ഭാര്യയെ വരെ വിശ്വസിക്കനാകാത്ത അവസ്ഥയിലേക്കും ഇന്ന് മനുഷ്യന്‍ മാറിയിരിക്കുന്നു.(ഹണിമേരിയുടെയും ഉമേഷിന്റെയും പടങ്ങള്‍ പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു )

Saturday, February 21, 2009

ഐ.ടി കുമിള പൊട്ടുന്നു ?



എത്രയും പെട്ടന്ന് ,ഒരാഴ്ചക്കുള്ളില്‍ ഒരു ജോലി, അത് ആഫ്രിക്കയില്‍ ആണെങ്കിലും മതി .ജോലി നഷ്ടപെട്ട എനിക്ക് ബാങ്ക് വായ്പയുടെ പ്രതിമാസ തവണ ഉടന്‍ അടക്കെണ്ടതുണ്ട്. ബാംഗളൂരിലെ ഒരു റിക്രൂടിംഗ് സ്ഥാപനത്തിന് കഴിഞ്ഞ ആഴ്ച ലഭിച്ച ഐ.ടി പ്രൊഫഷനലിന്‍റ റെസ്യുമെയുടെ ഭാഗമാണിത്. ഒരു വര്‍ഷം മുന്‍പ്‌ കൊരമംഗലയില് നിന്നു ഐ.ടി.പി.എല്ലിലേക്ക് ദൂരം അധികമാനെന്ന കാരണത്താല്‍ ജോലി മാറാന്‍ വിസമ്മതിച്ച ആളാണ് ഇതെന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാംഗളൂരിലെ ഐ.ടി മേഖല അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍കാഴ്ച ആവുകയാണ്. മുന്‍പ്‌ ജോലിസ്ഥലം ,ശമ്പളം തുടങ്ങി നിരവധി കാര്യങ്ങളില്‍ നിബന്ധനകള്‍ വെച്ചിരുന്നവര്‍ക്ക് ഇന്നു എങ്ങനെയെങ്കിലും ഒരു ജോലി ലഭിച്ചാല്‍ മതിയെന്ന് റിക്രൂടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അമേരിക്കന്‍ കമ്പനിയായ സണ്‍ മൈക്രോസിസ്ററംസ് ബാംഗളൂരിലെ ഓഫീസില്‍ നിന്നു കഴിഞ്ഞ ദിവസങങളിലായി 150 പേരെയാണ് ഒഴിവാക്കിയത്. സോഫ്റ്റ്‌വേര്‍ വിഭാഗമായ ഇന്ത്യന്‍ എഞ്ചിനീയരിംഗിലെ മലയാളികളടക്കമുള്ള ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. വില്‍പ്പന വിഭാഗത്തില്‍ നിന്നു 60 പേരെയും സണ്‍ അടുത്ത ദിവസംങളില്‍ ആയി ഒഴിവാക്കിയേക്കും.ആഗോള ഭീമന്മാരായ ടെക്സാസ് ഇന്‍സ്ട്രുമെന്റ്സും ജീവനക്കാരെ ഒഴിവാക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു .
പിരിച്ചുവിടല്‍ ഒഴിവാക്കാന്‍ ശമ്പളം കുറക്കുന്നതടക്കം മാര്‍ഗംകളിലെക്കും കമ്പനികള്‍ തിരിഞ്ഞ്ചു തുടങ്ങിയിട്ടുണ്ട്. എച്ച്. പി കമ്പനി ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ച് ശമ്പളത്തില്‍ 2.5 മുതല്‍ 20 ശതമാനം വരെ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . എച്ച് .പി യുടെ പാതയിലേക്ക് വരും ദിവസംകളില്‍ മറ്റു കമ്പനികളും തിരിഞ്ഞാല്‍ അത്ഭുത പെടാനില്ല .പല കമ്പനികളും ആനുകൂല്യംകളിലും മറ്റും നേരത്തെ കുറച്ചു കഴിഞ്ഞു .
ഇതിനിടെ ഇന്ത്യന്‍ കമ്പനികളെയും മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനികളെല്ലാം പുതിയ റിക്രൂട്മേന്റുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മാന്ദ്യം താല്‍കാലിക പ്രതിഭാസമാണെന്നും ഐ.ടിയുടെ ഭാവി അസ്തമിചിട്ടില്ലെന്നും വാദിക്കുന്നവരുണ്ട് . പക്ഷെ ഇതിന് എത്ര കാലമെടുക്കുമെന്ന ചോദ്യത്തിനു ആറ്ക്കും ഉത്തരമില്ല. 2011 വരെയെന്ഖിലും ഈ അവസ്ട തുടരുമെന്ന് തന്നെയാണ് കണക്കുകള്‍.