Monday, December 3, 2007

ഗൂഗില്‍ ഗിയര്‍






















രാജമല സഞ്ചാരികളുടെ പറുദീസ





മൂന്നാറിനടുത്ത രാജമല വിനോദയാത്രികര്‍ക്ക് എന്നും ഒരു അത്ഭുതമാണ്. വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ നേര്‍ക്കു നേര്‍ കാണാമെന്ന അപൂര്‍വ്വ ഭാഗ്യവും ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കും.ഇരവികുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമാണ് രാജമലയും. ഇവിടെ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിരുകള്‍ വിട്ട് കാടിനുള്ളിലേക്ക് കയറാതിരിക്കാന്‍ ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇരവികുളം-രാജമല പ്രദേശങ്ങളില്‍ വരയാടുകളുടെ ചെറിയ കൂട്ടങ്ങളെ നമുക്ക് കാണാം. സംരക്ഷിത ഇനത്തിലുള്ള ഇവ ഇപ്പോള്‍ ഏകദേശം 1317 എണ്ണമായി ചുരുങ്ങിയിരിക്കുന്നു.മൂന്നാര്‍ ടൌണില്‍ നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജമലയില്‍ എത്താം. സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തിലുള്ള ഈ ഹില്‍ സ്റ്റേഷന്‍ സഞ്ചാരികള്‍ക്ക് കൌതുകവും മല നിരകളുടെ സൌന്ദര്യവും പകര്‍ന്ന് നല്‍കുന്നു.




കടപ്പാട് : WEBLOKAM

Sunday, December 2, 2007

ലാപ്ടോപ്പ്‌ മടിയില്‍ വയ്ക്കരുത്‌ !



ലാപ്‌ടോപ്പ്‌ മടിയില്‍ വച്ച്‌ താലോലിക്കുന്നത്‌ ശ്രദ്ധിച്ചുവേണം. മടിയില്‍ വച്ച്‌ സൗകര്യത്തോടെ ജോലി ചെയ്യാനുള്ള ഒരു ഉപകരണമായി ലാപ്ടോപ്പിന്‌ കാണരുത്‌ എന്നാണ്‌ അമേരിക്കന്‍ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ലാപ്ടോപ്പ്‌ സ്ഥിരമായി മടിയില്‍ വയ്ക്കുന്നത്‌ നിങ്ങളെ വന്ധ്യരാക്കിയേക്കാം എന്നാണ്‌ ഭീഷണി.
ലാപ്ടോപ്പ്‌ സ്ഥിരമായി പ്രവര്‍ത്തിക്കുന്നത്‌ മൂലം അമിതമായി ചൂട്‌ ഉണ്ടാകുന്നത്‌ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ വന്ധ്യനാക്കിയേക്കാമെന്നാണ്‌ അമേരിക്കന്‍ ഗവേഷകര്‍ ചൂണ്ടികാട്ടുന്നത്‌. അമിതമായി ലാപ്ടോപ്പ്‌ ഉപയോഗിക്കുന്നത്‌ ജീവിതചര്യമുണ്ടാക്കുമെന്ന്‌ നേരത്ത തന്നെ വൈദ്യസമൂഹം മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ലാപ്ടോപ്പ്‌ ചൂടാകുന്നതും പ്രശ്നമാണെന്നാണ്‌ ഇപ്പോള്‍ അവര്‍ ചൂണ്ടികാട്ടുന്നത്‌.
ഇരുപത്തിയൊന്നിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഇരുപത്തിയൊമ്പത്‌ പുരുഷന്മാരെ ഒരു മണിക്കൂറോളം നിയന്ത്രിത കാലാവസ്ഥയില്‍ ലാപ്ടോപ്പ്‌ ഉപയോഗിക്കാന്‍ അനുവദിച്ചതിന്‌ ശേഷം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌.
കമ്പ്യുട്ടര്‍ എക്സിക്യൂട്ടീവ്കളെ പോലെ വേഷംധരിച്ച പുരുഷന്മാരെയാണ്‌ പരീക്ഷണത്തിന്‌ വിധേയരാക്കിയത്‌. കുറേ പേര്‍ കമ്പ്യൂട്ടര്‍ മടിയില്‍ വച്ചും മറ്റുള്ളവര്‍ അല്ലാതെയുമാണ്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചത്‌.
ഒരോ മുന്ന്‌ മിനിറ്റ്‌ ഇടവിട്ട് ഇവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില രേഖപ്പെടുത്തി. ലാപ്ടോപ്പ്‌ മടിയില്‍ വച്ച്‌ ഉപഗിച്ചവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില വന്ധ്യത ഉണ്ടാക്കുന്ന അളവില്‍ ഉയര്‍ന്നതായിരുന്നു.
ലാപ്ടോപ്പുകള്‍ മടിയില്‍ വച്ച്‌ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ ഇക്കാര്യം ഓര്‍മ്മിക്കണമെന്നാണ്‌ ഗവേഷകര്‍ നിര്‍ദേശിക്കുന്നത്‌. ( കടപ്പാട് എം എസ് എന്‍ ഇന്ത്യ)

ഉള്ളുലയ്ക്കുന്ന പരദേശി





വലിയകത്തു മൂസ ഒരു രക്തസാക്ഷിയാണ്. സഹാനുഭൂതിയുടെ, ദയയുടെ, കാരുണ്യത്തിന്‍റെ സ്പര്‍ശമേതുമില്ലാതെ നമ്മള്‍ സ്വന്തം നാട്ടില്‍ അന്യരാക്കി മാറ്റുന്ന ഒരു വിഭാഗം മനുഷ്യരുടെ പ്രതീകം. ജനിച്ച നാട്ടില്‍ ജീവിക്കാന്‍ അവകാശമില്ലാത്തവരുടെ പ്രതിനിധി. വലിയകത്തു മൂസ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറയുമ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച അപൂര്‍വ സൌഭാഗ്യമായി മാറുകയാണ് ‘പരദേശി’.മഗ്‌രിബ്, ഗര്‍ഷോം എന്നീ സിനിമകളിലൂടെ വേറിട്ടൊരു ശൈലിയുമായി പ്രേക്ഷകരെ സമീപിച്ച പി ടി കുഞ്ഞുമുഹമ്മദ് പരദേശിയിലൂടെ ഒരു മികച്ച ശ്രമമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത വിഷയത്തോട് സത്യസന്ധത പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞു. മോഹന്‍ലാല്‍ മൂസയായി നടത്തുന്ന പരകായപ്രവേശം അത്ഭുതത്തോടെയെ കണ്ടിരിക്കാനാവൂ.ഒരു ജോലി തേടി കറാച്ചിയില്‍ പോയ മൂസ ഇന്ത്യാ - പാകിസ്ഥാന്‍ വിഭജനത്തിനു ശേഷവും അവിടെ തുടരാന്‍ നിര്‍ബന്ധിതനാകുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ മൂസയ്ക്ക് പാകിസ്ഥാന്‍ പൗരത്വമെടുക്കേണ്ടി വരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും മൂസയ്ക്ക് അന്യനാട്ടുകാരനായി ജീവിക്കേണ്ടി വരുന്നു. ജനിച്ച നാട്ടില്‍ അന്യനാക്കപ്പെട്ട ദൈന്യതയുമായി മൂസ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉള്ളുരുക്കുന്ന ദൃശ്യങ്ങളിലൂടെ സംവിധായകന്‍ വരഞ്ഞിടുന്നു. മോഹന്‍ലാലിനൊപ്പം ശ്വേത മേനോന്‍, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി. എ ആന്‍റ്‌ എയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് പരദേശി നിര്‍മ്മിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)