
ഉദ്യാന നഗരിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകെന്ദ്രങ്ങളിലോന്നാവുകയാണ് നന്ദിഹില്‍സ്. ബാംഗളൂരില്‍ നിന്നു അറുപതു കിലോമീറ്റര്‍ അകലെ എന്‍ എച്ച് ഏഴ് ബെല്ലാരി റോഡില്‍ ദേവനഹള്ളി വിമാനത്താവളത്തിന് സമീപം സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
ദേവനഹള്ളി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇവിടം ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നത്.
ബാംഗളൂരില്‍ നിന്നു വരുമ്പോള്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ആറു വരി ബെല്ലാരി റോഡില്‍ വിമാനത്താവളവും ദേവനഹള്ളി ടൌണും കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞ് ഒറ്റവരി പാതയിലൂടെ 11 കിലോമീറ്റര്‍ പിന്നിട്ടാല്‍ നന്ദി ക്രോസ്സില്‍ എത്തും. ദോദ്ദബെല്ലപുര് റോഡിലൂടെയാണ് വരുന്നതെന്കില്‍ വലത്തേക്ക് തിരിഞ് നന്ദി ക്രോസ്സില്‍ എത്താം. വിശാലമായ കൃഷിയിടങ്ങളും അവയ്ക്ക് അതിരിട്ടെന്നവന്നമുള്ള ചെറിയ വീടുകളും ഈ ഒറ്റവരി പാതയിലൂടെയുള്ള യാത്ര ആകര്‍ഷകമാക്കുന്നു . ഇവിടെ നിന്നു മൂന്ന് കിലോമീറ്റര്‍ കയറ്റം കയറിയാല്‍ നന്ദി ഹില്സിലെക്കുള്ള പ്രവേശ്രനകവാടതിലെത്താം . മലമുകളിന് കുറച്ചു താഴെ വരെ വാഹനത്തില്‍ പോകാവുന്നതാണ്. അല്‍പ്പം സാഹസികര്‍ക്ക് മലമുകളില്‍ എത്താന്‍ കുത്തനെയുള്ള ആയിരം പടികെട്ടുകളും തിരഞ്ഞ് എടുക്കാം.
അതിരാവിലെ ഇവിടെ എത്തുന്ന സന്ദര്‍ശകനു കോടമഞ്ഞ് പുതപ്പിട്ട മലനിരകളും മറ്റും മനസിനും ശരീരത്തിനും അവാച്യമായ അനുഭൂതിയാകും പകര്‍ന്നു നല്‍കുക. ദേവനഹള്ളി വിമാനതാവളതിന്റെതടക്കമുള്ള വിദൂരകാഴ്ചകളാണ് മലമുകളില്‍ സന്ദര്‍ശകനെ കാത്തിരിക്കുന്നത്. കബ്ബന്‍ ഹൌസും പൂന്തോട്ടവും യോഗനന്ധീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങങളാണ്. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് എട്ടു മുതല്‍ പത്തു ഡിഗ്രി വരെയുമാണ് ഇവിടെ താപനില .രാ
വിലെ ആറു മുതല്‍ പത്തു മണി വരെയാണ് ഇവിടെ സന്ദര്‍ശക സമയം.