Wednesday, April 22, 2009

എന്ത് കൊണ്ട് ഹണി മേരിമാര്‍ ഉണ്ടാകുന്നു



ബാംഗളൂരിലെ മലയാളിയെ ആവാസ മേഖലയായ ബാനസവാടിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മലയാളി നവവരന്‍ ഉമേഷ് കൃഷ്ണന്‍റെ കൊലപാതകം. രാമസാമി പാളയയിലെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 2 നു പുലര്‍ച്ചെ അതിക്രമിച്ചു കടന്ന നാലംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ ഉമേഷ് കൊല്ലപ്പെടുകയും ഭാര്യ ഹണി മേരിക്ക്
പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. കവര്‍ച്ച സംഘം ഇന്‍ഫോസിസ് ബി. പി.ഓ വിഭാഗത്തിലെ ജീവനക്കാരനായ ഉമേഷിന്റെ വായില്‍ ടേപ്പ് പതിച്ച ശേഷം കസേരയില്‍ കെട്ടിയിടുകയായിരുന്നുവെന്നാണ് ഭാര്യ പോലീസിന് നല്‍കിയ മൊഴി. പരിസരവാസികള്‍ സംഭവത്തില്‍ അന്നേ ദുരൂഹതകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചിരുന്നു. യാതൊരു ബലപ്രയോഗത്തിന്റെ ലക്ഷണവും വീട്ടില്‍ കാണ്മാനില്ലായിരുന്നു എന്നതായിരുന്നു അതില്‍ പ്രധാനം. അതിരാവിലെ മുതല്‍ ആളുകള്‍ നടക്കാന്‍ ഇറങ്ങുന്ന വഴിയിലൂടെ കൃത്യം നടത്തിയ ശേഷം കൊലയാളികള്‍ക്ക് രക്ഷപെടാനും കഴിയില്ലെന്നുമായിരുന്നു ഇവരുടെ വാദം. സംഭവം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹണി മേരിയേയും നിരീക്ഷനതിലാക്കിയ പോലീസ് സംഘം ഒരു മാസം കഴിയും മുന്‍പെ കൊലപാതക കുറ്റം ചുമത്തി ഹണിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാടു സ്വദേശികളായ ഉമേഷിന്റെയും കൊച്ചി സ്വദേശി ആയ ഹണിയുടെയും കുടുംബാംഗങ്ങള്‍ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ ആണ് താമസം. റെയില്‍വേ കോളനിയില്‍ താമസക്കാരായ ഇരു കുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു. വിവാഹശേഷം ഇരുവരും താമസമാക്കിയ രാമസ്വാമി പാളയയിലെ വീട് തന്നെ 5 മാസത്തിനു ശേഷം ഉമേഷിനു മരണകിടക്കയോരുക്കി. വിവാഹത്തിന് മുന്‍പ് ഹണിക്ക് പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹശേഷവും പ്രണയം തുടര്‍ന്ന ഹണി കാമുകനുമായി ആലോചിച്ച ശേഷമാണു കൊലപാതകത്തിന് പദ്ധതി ഇട്ടതു. ഉമേഷിനെ കൊലപ്പെടുത്തിയ ശേഷം ഇരുവര്‍ക്കും വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. തമിഴ്നാട്ടുകാരനും ഗുജറാത്തില്‍ ജോലിക്കാരനുമായ കാമുകന്റെ കൂട്ടുകാരാണ് കൊലപാതകത്തിന് പിന്നില്‍. സംഭവ ദിവസം വീട്ടിലെത്തിയ ഇവര്‍ക്കായി ഹണി ആണ് വാതില്‍ തുറന്നു കൊടുത്തത്. ഭര്‍ത്താവിനെ കീഴ്പ്പെടുത്തി കെട്ടിയിടാനും ഹണി സഹായിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉമേഷ് മരിച്ചെന്നു ഉറപ്പാക്കിയ ശേഷം ആണ് കൈ കെട്ടിയ നിലയില്‍ ഹണി അയല്‍വീട്ടില്‍ ചെന്ന് വിവരം പറയുന്നത്. ഹണിയുടെ സമ്മതമില്ലാതെ ആണ് ഈ വിവാഹം ഉറപ്പിച്ചതത്രെ. ഒരുപാടു സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്ത്‌ വെച്ച ഒരു ചെറുപ്പക്കാരനെ കാലപുരിക്കയച്ചതിന്റെ ഉത്തരവാദികള്‍ ആരെന്ന ചോദ്യം ഇവിടെ ഉത്തരം കിട്ടാതെ ബാക്കിയാകുന്നു. കൂടെ താമസിക്കുന്ന ഭാര്യയെ വരെ വിശ്വസിക്കനാകാത്ത അവസ്ഥയിലേക്കും ഇന്ന് മനുഷ്യന്‍ മാറിയിരിക്കുന്നു.(ഹണിമേരിയുടെയും ഉമേഷിന്റെയും പടങ്ങള്‍ പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു )

4 comments:

ഗുപ്തന്‍ said...

ചോദ്യം ചോദിക്കപ്പെടേണ്ടതു തന്നെ. ഭാര്യ ഭര്‍ത്താവിനെ കൊല്ലുമ്പോള്‍ മാത്രം ചോദ്യങ്ങളുണ്ടാവുന്നതെന്തുകൊണ്ടെന്നത് മറ്റൊരു ചോദ്യം. എല്ലാ വര്‍ഷവും കൊല്ലപ്പെടുന്ന നൂറൂകണക്കിന് നവവധുക്കളെക്കുറിച്ച് ആരും ഈ ചോദ്യം ചോദിച്ച് കണ്ടിട്ടില്ല.

ഗുപ്തന്‍ said...
This comment has been removed by the author.
റാഫി said...

കൊല്ലപ്പെടുന്ന നൂറൂകണക്കിന് നവവധുക്കളെക്കുറിച്ച് ആരും ഈ ചോദ്യം ചോദിച്ച് കണ്ടിട്ടില്ല.....

സ്ത്രീ സര്‍വംസഹ എന്നല്ലേ വെപ്പ്. ആ ചിന്തയുടെ മണ്ണിലാണ് ഡോക്ടര്‍. ഓമനയും ഹണിമേരിയും വിഹരിച്ചു നടക്കുന്നത്. കുറെ ചോദ്യങ്ങളുടെ ഇടയില്‍ ഒരു ചോദ്യം വരുന്നത് ചോദ്യമാല്ലാതാകുന്നില്ലല്ലോ ....കമന്റിനു നന്ദി

റാഫി said...

സ്ത്രീ എന്തും സഹിക്കുന്നവള്‍ ആണെന്ന് കരുതി എന്ത് തോന്നിവാസവും ചെയ്യുന്ന പുരുഷപ്രജകള്‍ക്കും ഇതൊരു മുന്നറിയിപ്പായി എടുക്കാം. അള മുട്ടിയാല്‍ ചേരയും കടിക്കും